Sorry, you need to enable JavaScript to visit this website.

മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച  'കയറ്റ'ത്തിന് ഇരട്ട ബഹുമതി 

കൊച്ചി-ഐഫോണ്‍ 10 ഉപയോഗിച്ച് ഹിമാലയന്‍ ചാരുത ഒപ്പിയെടുത്ത മിടുക്കിന് ചന്ദ്രു സെല്‍വരാജിനും നിറവിന്യാസങ്ങളെ കഥാതന്തുവില്‍ സമര്‍ത്ഥമായി ലയിപ്പിച്ച കളര്‍ ഗ്രേഡിംഗ് മികവിന് ലിജു പ്രഭാകറിനുമാണ് അവാര്‍ഡുകള്‍ ലഭിച്ചത്.
സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'കയറ്റം' അപകടകരമായ ഹിമാലയന്‍ പര്‍വതപാതകളില്‍ ഷൂട്ട് ചെയ്തിരിക്കുന്നു. ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീയെ സമൂഹം കാണുന്നതെങ്ങനെ എന്ന പരിശോധന ചിത്രം നടത്തുന്നുണ്ട്. മായ എന്ന പുരാതന തത്വചിന്തയാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്ന മറ്റൊരു വിഷയം. പാട്ടുകളും നിറങ്ങളും നിറച്ച ഒരു ചിത്രകഥപോലെയാണ് കഥപറച്ചില്‍ രീതി. കേവലം ഒരു മൊബൈല്‍ ഫോണിലാണ് ചിത്രീകരണം എന്നതുള്‍പ്പെടെ നിരവധി പ്രത്യേകതകള്‍ നിറഞ്ഞതാണ് കയറ്റം.. ചിത്രത്തില്‍ മഞ്ജുവാര്യര്‍ക്കൊപ്പം  വേദ് ,  ഗൗരവ് രവീന്ദ്രന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോണിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളില്‍ എത്തുന്നു.  നിവ് ആര്‍ട്ട് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാമറചന്ദ്രു സെല്‍വരാജ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, ലൊക്കേഷന്‍ സൗണ്ട് നിവേദ് മോഹന്‍ദാസ്, കലാസംവിധാനം ദിലീപ്ദാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ബിനീഷ് ചന്ദ്രന്‍, ബിനു ജി നായര്‍, വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്.
 

Latest News