കൂത്തുപറമ്പ്- 'ഐസ് ഒരതി ' എന്ന ചിത്രത്തിനു ശേഷം യുവ നടന്‍ ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജോയി ഫുള്‍ എന്‍ജോയ് '.പുനത്തില്‍ പ്രൊഡക്ഷന്‍ സിന്റെ ബാനറില്‍ നൗഫല്‍ പുനത്തില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ള നിര്‍വ്വഹിക്കുന്നു.എഡിറ്റര്‍രാകേഷ് അശോക്, സംഗീതംകൈലാസ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍നിജില്‍ ദിവാകരന്‍,കലവേലു വാഴയൂര്‍,മേക്കപ്പ്പ്രദീപ് വിതുര, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍മനേഷ് ബാലകൃഷ്ണന്‍,സ്റ്റില്‍സ്‌രാംദാസ് മാത്തൂര്‍, പരസ്യക്കല മനു ഡാവിന്‍സി. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ താരനിര്‍ണ്ണയവും മറ്റും പുരോഗമിക്കുന്നു. വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്.