വൈക്കം- സണ്ണി വെയ്ന്‍, അലന്‍സിയര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി മജു കഥയെഴുതി സംവിധാനം ചെയ്യുന്ന 'അപ്പന്‍ 'എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പ്രശസ്ത നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
'വെള്ളം' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കാളായ ജോസ് കുട്ടി മഠത്തില്‍,രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സ്,സണ്ണിവെയ്ന്‍ പ്രൊഡക്ഷന്‍സ് എന്നി ബാനറുകളില്‍ നിര്‍മ്മിക്കുന്ന 'അപ്പന്‍ ' എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുന്നു. അനന്യ,ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ മറ്റു പ്രമുഖ താരങ്ങള്‍.
ഒരു കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ആര്‍.ജയകുമാര്‍,മജു എന്നിവര്‍ ചേര്‍ന്നെഴുതുന്നു.
ഛായാഗ്രഹണംപപ്പു, വിനോദ് ഇല്ലമ്പള്ളി. എഡിറ്റര്‍കിരണ്‍ ദാസ്, സംഗീതംഡോണ്‍ വിന്‍സെന്റ്,
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ദീപു ജി പണിക്കര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍,
മേക്കപ്പ്‌റോണെക്‌സ് സേവ്യര്‍,ആര്‍ട്ട്കൃപേഷ് അയ്യപ്പന്‍കുട്ടി,കോസ്റ്റ്യൂം സുജിത്ത് മട്ടന്നൂര്‍,സിങ്ക് സൗണ്ട് ലെനിന്‍ വലപ്പാട്, സ്റ്റില്‍സ്‌റിച്ചാര്‍ഡ്,ജോസ് തോമസ് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്പ്രസാദ് നമ്പിയന്‍ക്കാവ്, ലൊക്കേഷന്‍ മാനേജര്‍ സുരേഷ്,വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്.