തോപ്പുംപടി-'അപര്‍ണ ഐ പി എസ്' എന്ന ചിത്രത്തിനു ശേഷം വി. എം ലത്തീഫ് നിര്‍മ്മിച്ച്
വിനോദ് കോവൂരിനെ പ്രധാന കഥാപാത്രമാക്കി സാദിക്ക് നെല്ലിയോട്ട് സംവിധാനം ചെയ്യുന്ന
' തേപ്പ് ' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പ്രശസ്ത ചലച്ചിത്ര താരം ജയസൂര്യ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
ലാസി എന്റര്‍ടൈന്‍മെന്റിന്റെ രണ്ടാമത്തെ സിനിമയായ ' തേപ്പ് ' എന്ന ചിത്രത്തില്‍ മലയാളത്തിലെയും തെന്നിന്ത്യയിലെയും പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു. കോഴിക്കോട്ടും അട്ടപ്പാടി യുമായി ജനുവരി ആദ്യം ചിത്രീകരണം ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് വി എം ലത്തീഫ് പറഞ്ഞു. സംവിധായകന്റ കഥക്ക് തിരക്കഥ സംഭാഷണം സാദിഖ്,സുധി എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്.