ന്യൂദല്‍ഹി- പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് മേധാവിയുമായ എം എ യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയില്‍ റീട്ടെയ്ല്‍, ഭക്ഷ്യ സംസ്‌കരണ മേഖലകളില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി യൂസഫലി പറഞ്ഞു. ഗ്രൂപ്പിന്റെ ഇന്ത്യയിലെ വികസന പദ്ധതികളെ കുറിച്ച് അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ദല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയില്‍ 5000 കോടി രൂപയുടെ നിക്ഷേപമാണ് ഗ്രൂപ്പ് നടത്തിയത്. ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ലഖ്‌നൗ, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഷോപ്പിങ് മാളുകളും ഇതിലുള്‍പ്പെടും. ഇതു വഴി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞതായും യുസഫലി പറഞ്ഞു.
പ്രവാസി ഇന്ത്യക്കാരുടെ ഇന്ത്യയിലെ നിക്ഷേപങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയ്ക്കും സഹായത്തിനും യൂസുഫലി പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു. വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം ആഭ്യന്തര നിക്ഷേപമായി കണക്കാക്കുന്ന സര്‍ക്കാരിന്റെ പുതിയ നയം പ്രവാസികളായ നിരവധി നിക്ഷേപകര്‍ക്ക് വലിയ പിന്തുണയാണ്. കൂടുതല്‍ പേര്‍ ഇന്ത്യയില്‍ മുതല്‍മുടക്കാന്‍ തയാറാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Had a very wonderful & fruitful meeting with Shri @narendramodi ji, Hon’ble Prime Minister of India in New Delhi. Updated Hon'ble PM about our Group’s expansion plans & also expressed my wholehearted gratitude for all the help & support being provided for NRI Investments in India pic.twitter.com/knvcnuAVab
— Yusuffali M. A. (@Yusuffali_MA) October 14, 2021