തായ്‌പേയ്- ദക്ഷിണ തായ്‌വാനില്‍ ഒരു ബഹുനില പാര്‍പ്പിട കെട്ടിടത്തിലുണ്ടായ വന്‍ അഗ്നിബാധയില്‍ 46 പേര്‍ മരിച്ചു. 41 പേര്‍ക്ക് പരിക്കുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കവോസിയുങ് നഗരത്തിലെ 13 നിലകളുള്ള കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായത്. ശക്തമായി ആളിപ്പടര്‍ന്ന തീ അതിവേഗം കെട്ടിടത്തെ വിഴുങ്ങിയതായി അഗ്നിശനമ വകുപ്പ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ 11 പേര്‍ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 55 പേരില്‍ 14 പേര്‍ക്ക് ജീവനുള്ളതായി ലക്ഷണങ്ങളുണ്ടായിരുന്നില്ല. തായ്‌വാനില്‍ ഔദ്യോഗിക മരണ സംഖ്യ സ്ഥിരീകരിക്കേണ്ടത് ആശുപത്രി അധികൃതരാണ്. കെട്ടിടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനാല്‍ മരണം സംഖ്യ ഇനിയുടെ ഉയര്‍ന്നേക്കാമെന്ന് അഗ്നിശമനസേനാ വകുപ്പ് ലീ ചിങ് സിയു പറഞ്ഞു. തീപ്പിടത്തത്തിനു കാരണം വ്യക്തമല്ല. കെട്ടിടത്തിനുള്ളിലെ ഏതാണ്ടെല്ലാം പൂര്‍ണമായും കത്തിനശിച്ചതായും അധികൃതര്‍ പറഞ്ഞു. 40 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ താഴെ നിലകളില്‍ ഷോപ്പുകളും മുകള്‍ നിലകളില്‍ അപാര്‍ട്‌മെന്റുകളുമായിരുന്നു.