ന്യൂദൽഹി- മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ സുപ്രീം കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. ഇന്ന് രാവിലെയാണ് ചാണ്ടി ഉമ്മൻ സുപ്രീം കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. ദൽഹി യൂണിവേഴ്സിറ്റിയുടെ ക്യാംപസ് ലോ സെന്ററിൽനിന്നാണ് ചാണ്ടി ഉമ്മൻ അഭിഭാഷക ജോലി പൂർത്തിയാക്കിയത്. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലും ചാണ്ടി ഉമ്മൻ അഭിഭാഷക പഠനം നടത്തിയിരുന്നു. സുപ്രീം കോടതിക്ക് മുന്നിൽനിന്നുള്ള ചിത്രവും ചാണ്ടി ഉമ്മൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.