മുംബൈ- ആഡംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട് നാർക്കോട്ടിക് ബ്യൂറോയുടെ പിടിയിലായ ആര്യൻഖാന് ജാമ്യം നൽകിയില്ല. കേസിൽ നാളെയും വാദം കേൾക്കൻ തുടരും. സംഭവം നടക്കുന്ന സമയത്ത് ആര്യൻ ഖാൻ കപ്പലിനകത്ത് പോലും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ആര്യൻഖാനെതിരെ തെറ്റായ കാര്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിക്കുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കി. ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകനാണ് ആര്യന് ഖാൻ.