Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബെംഗളൂരുവില്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ നിലംപതിക്കുന്നു,  രണ്ടാഴ്ചക്കിടെ തകര്‍ന്നത് മൂന്നെണ്ണം

ബെംഗളൂരു- ബെംഗളൂരുവില്‍ ബഹുനില പാര്‍പ്പിട സമുച്ചയങ്ങള്‍ അപകടാവസ്ഥയിലാകുന്നത് ആശങ്കയ്ക്കിടയാക്കുന്നു. പടിഞ്ഞാറന്‍ ബെംഗളുരുവിലെ കമല നഗറില്‍ നാലുനില കെട്ടിടം ചെരിയുന്നതായി കഴിഞ്ഞ രാത്രി താമസക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു. കെട്ടിടം പൊളിക്കാന്‍ അധികൃതര്‍ തീരുമാനിച്ചുവെന്നാണു റിപ്പോര്‍ട്ട്.ഇതോടെ നഗരത്തിലെ ബഹുനില പാര്‍പ്പിട സമുച്ചയങ്ങളുടെ നിര്‍മാണത്തിലെ അപാകത വലിയ ആശങ്കകള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കിയിരിക്കുകയാണ്. കെട്ടിടം ചെരിയുന്നതായി താമസക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് അഗ്‌നിശമന സേനയും പോലീസും രംഗത്തെത്തി. കെട്ടിടത്തില്‍ താമസിച്ചിരുന്നവരെയും സമീപത്തുള്ളവരെയും ഒഴിപ്പിച്ചുവെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലിക അറിയിച്ചു. കുടുംബങ്ങള്‍ക്ക് താമസസൗകര്യവും ഭക്ഷണവും ഏര്‍പ്പാടാക്കിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കെട്ടിടത്തിന്റെ അടിത്തറയ്ക്കു ബലമില്ലാത്തതും, കനത്ത മഴയുമാണ് ചെരിയാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരുവില്‍ ദിവസങ്ങളായി അതിശക്തമായ മഴയാണ്. വിവിധയിടങ്ങളില്‍ വെള്ളം കയറി മുങ്ങിയ അവസ്ഥയിലാണ്.
കഴിഞ്ഞ വ്യാഴാഴ്ച ബാനസവാടിക്കു സമീപം കസ്തൂരിനഗര്‍ ഡോക്ടേഴ്‌സ് ലേഔട്ടില്‍ അഞ്ചു നില അപ്പാര്‍ട്‌മെന്റ് കെട്ടിടം തകര്‍ന്നു വീണിരുന്നു. കെട്ടിടം തകരും മുന്‍പ് താമസക്കാരെ ഒഴിപ്പിച്ചതിനാല്‍ ആളപായം ഒഴിവായി. നഗരത്തില്‍ രണ്ടാഴ്ചയ്ക്കിടെ തകരുന്ന മൂന്നാമത്തെ ബഹുനില കെട്ടിടമായിരുന്നു ഇത്. ഉച്ചയ്ക്ക് 12.30നു ശേഷം കെട്ടിടത്തില്‍ പൊട്ടലുകള്‍ രൂപപ്പെട്ടതോടെയാണ് താമസക്കാരെ ഒഴിപ്പിച്ചത്. പൊലീസും അഗ്‌നിശമന സേനയും ചേര്‍ന്ന് ബാരിക്കേഡും മറ്റും കെട്ടി സുരക്ഷ ഉറപ്പാക്കിയിരുന്നു. തുടര്‍ന്ന് വൈകിട്ടോടെ കെട്ടിടം പൂര്‍ണമായും തകര്‍ന്നു സമീപത്തെ വീടിനു മുകളിലേക്കു വീഴുകയായിരുന്നു.
 

Latest News