Sorry, you need to enable JavaScript to visit this website.

മീരാ ജാസ്മിനും യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു  

ദുബായ്-മലയാളികളുടെ പ്രിയ നായിക മീരാ ജാസ്മിനും യു.എ.ഇ ഗോള്‍ഡന്‍ വിസ. ഇത് തന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണെന്നും യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ഗോള്‍ഡന്‍ വിസ സ്വീകരിച്ചുകൊണ്ട് താരം പറഞ്ഞു.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍,  ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം,  ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ എന്നിവര്‍ക്കുള്ള നന്ദിയും താരം വ്യക്തമാക്കി.
വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് യു.എ.ഇ. ഭരണകൂടം നല്‍കുന്നതാണ് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ. നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍ അവതാരകരായ നൈല ഉഷ, മിഥുന്‍ രമേശ്, ആശാ ശരത് എന്നീ മലയാള താരങ്ങള്‍ക്കാണ് അടുത്തിടെ ഗോള്‍ഡന്‍ വിസ ലഭിച്ചത്. ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവരാണ് ഇതിനു മുന്‍പ് ഗോള്‍ഡന്‍ വിസ നേടിയ ഇന്ത്യന്‍ സിനിമാതാരങ്ങള്‍.നീണ്ട ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയായി മലയാള സിനിമയിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ് മീരാ ജാസ്മിന്‍.
 

Latest News