കൊച്ചി-ഫേസ് ബുക്ക്, വാട്സ്ആപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ ഇന്നലെ രാത്രി മുതല്‍ ഏഴ് മണിക്കൂറോളം പണിമുടക്കി. എന്താണ് സംഭവമെന്ന് അറിയാതെ പലരും ആദ്യമൊന്ന് പേടിച്ചു. ജനകീയ സാമൂഹ്യമാധ്യമങ്ങളായ ഫേസ് ബുക്കും വാട്സ്ആപ്പും പണിമുടക്കിയപ്പോള്‍ അതിന്റെ നിജസ്ഥിതി അറിയാന്‍ എല്ലാവരും പോയിനോക്കിയത് ട്വിറ്ററിലാണ്. ട്വിറ്റര്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഫേസ് ബുക്കും ഇന്‍സ്റ്റഗ്രാമും വാട്സ്ആപ്പും നിശ്ചലമായപ്പോള്‍ ട്വിറ്റര്‍ എന്ത് ചെയ്യുകയായിരുന്നു എന്ന് ഡെമോണ്‍സ്ട്രേറ്റ് ചെയ്തിരിക്കുകയാണ് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. രസകരമായ മൂന്ന് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. 'ഇന്‍സ്റ്റഗ്രാം പോയി, ഫേസ് ബുക്ക് പോയി, വാട്സ്ആപ്പും പോയി...അതേസമയം, ട്വിറ്ററിന്റെ അവസ്ഥ ഇങ്ങനെ' എന്ന ക്യാപ്ഷനോടെയാണ് പൂര്‍ണിമ തന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.