ചെന്നൈ- ദീര്‍ഘനേരം മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ യുവതിയെ സഹോദരന് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. പഴനി സ്വദേശി മുരുഗേശന്റെ മകള്‍ ഗായത്രിയാണ് കൊല്ലപ്പെട്ടത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു എന്നു പറഞ്ഞ് ആശുപത്രിയിലെത്തിച്ച ഗായത്രിയെ പരിശോധിച്ച ഡോക്ടര്‍മാരാണ് യുവതിയുടെ കഴുത്തില്‍ സംശയകരമായ പാടുകള്‍ കണ്ടെത്തിയത്.
കൊലപാതകത്തിനു പിന്നില്‍ സഹോദരനായ ബാലമുരുകനാണെന്നും പൊലീസ് മനസ്സിലാക്കി. ഗായത്രി ഏറെനേരം ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതു കണ്ടു പ്രകോപിതനായി കൊല നടത്തിയതാണെന്ന് ഇയാള്‍ പൊലീസിനോടു സമ്മതിച്ചു. സംഭവത്തില്‍ മാതാപിതാക്കള്‍ക്കു പങ്കുണ്ടോ എന്നതും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.