ഹൈദരാബാദ്- തെലുങ്ക് സിനിമാ താരങ്ങളായ നാഗചൈതന്യയും നടി സാമന്തയും വേര്‍പിരിയുകയാണെന്ന കാര്യം ഇരുവരും സ്ഥിരീകരിച്ചതിന് പിന്നാലെ നാഗചൈതന്യയുടെ 200 കോടി ജീവനാംശം വേണ്ടെന്ന് സാമന്ത അറിയിച്ചു.
നാഗചൈതന്യയില്‍ നിന്നോ കുടുംബത്തില്‍ നിന്നോ ഒരു രൂപ പോലും തനിക്ക് വേണ്ടെന്നാണ് സാമന്ത അറിയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സാമന്തയുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നാലാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് നാഗചൈതന്യയും സാമന്തയും വിവാഹമോചിതരാകുന്നുവെന്ന് സ്ഥിരീകരിച്ചത്.