മുംബൈ- ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) തടവിലാക്കി ചോദ്യം ചെയ്തതിനു പിന്നാലെ ആര്യനു പിന്തുണയുമായി സൂപ്പര്‍ സ്റ്റാര്‍ സുനില്‍ ഷെട്ടി.
ആര്യന്‍ അതിഥിയായി എത്തിയ പാര്‍ട്ടിക്കിടെയാണ് എന്‍.സി.ബി റെയഡ് നടത്തിയതെന്ന് സുനില്‍ ഷെട്ടി ഓര്‍മിപ്പിച്ചു. ഒരിടത്ത് റെയ്ഡ് നടന്നാല്‍ പലരും പിടിക്കപ്പെടും. പക്ഷേ നമ്മള്‍ ഈ കുട്ടി മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടാകുമെന്ന് നമ്മള്‍ നിഗമനത്തിലെത്തുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. അതുകൊണ്ട് ഇപ്പോള്‍ ആ കുട്ടിയെ വെറുതെ വിടണം- സുനില്‍ ഷെട്ടി പറഞ്ഞു.
ബോളിവുഡില്‍ എന്തു സംഭവിച്ചാലും മാധ്യമങ്ങള്‍ ചാടി വീണ് എല്ലാ കാര്യങ്ങളും പരിശോധിച്ച് നിഗമനത്തിലെത്തുകയാണ് ചെയ്യുന്നത്. ആ കുട്ടിക്ക് ഒരു അവസരം നല്‍കണം. അവന്‍ ഒരു കുട്ടിയാണ്. യഥാര്‍ഥ റിപ്പോര്‍ട്ട് പുറത്തുവരട്ടെ. അവന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് നമ്മുടെ കൂടി ഉത്തരവാദിത്തമാണ്- അദ്ദേഹം പറഞ്ഞു.