ന്യൂദല്‍ഹി- ഫോണുകളില്‍ വൈറസ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു പ്രേരിപ്പിച്ചുകൊണ്ട് സൈബര്‍ കുറ്റവാളികള്‍ രംഗത്ത്. ഫ്‌ളുബോട്ട് എന്നറിയപ്പെട്ടിരുന്ന കുപ്രസിദ്ധ മാല്‍വെയറാണ് പുതിയ ശേഷിയോടെ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ സെക്യൂരിറ്റി മുന്നറിയിപ്പാണ് ഉയര്‍ന്നുവരുന്നത്. അപകടകരമായ സെക്യൂരിറ്റി പിഴവ് സംഭവിച്ചിരിക്കയാണെന്നും ഇതോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫോണ്‍ സുരക്ഷിതമാക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് വ്യാജ സന്ദേശമാണെന്നും ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ മാല്‍വെയറാണ് ഫോണുകളിലും മറ്റു ഡിവൈസുകളിലും ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.