കൊൽക്കത്ത- അരലക്ഷത്തിലേറെ വോട്ടുകൾ നേടി ഭവാനിപുർ മണ്ഡലത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിജയിച്ചു. 58,832 വോട്ടുകൾക്കാണ് മമത ബി.ജെ.പി സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. മണ്ഡലത്തിലെ ഒരു വാർഡിൽ പോലും പിന്നിലേക്ക് പോകാതെയാണ് മമത വിജയിച്ചത് എന്നതാണ് ശ്രദ്ധേയം. നിരവധി ഗൂഢാലോചനകൾ നടന്നിട്ടും വിജയിക്കാനായെന്ന് മമത ബാനർജി വ്യക്തമാക്കി. നന്ദിഗ്രാമിൽ പരാജയപ്പെട്ടെങ്കിലും ഭവാനിപുരിൽ വിജയിക്കാനായി. നന്ദിഗ്രാമിലെ തോൽവി കോടതിയുടെ മുന്നിലാണെന്നും മമത പറഞ്ഞു. ബി.ജെ.പിയുടെ പ്രിയങ്ക ടിബർവേലായിരുന്നു ഭവാനിപുരിൽ മമതയുടെ എതിരാളി. ഉപതെരഞ്ഞെടുപ്പ് നടന്ന സംസെർഗഞ്ച്, ജംഗിപുർ സീറ്റിലും തൃണമൂലാണ് മുന്നേറുന്നത്.