പുതുച്ചേരി- കമല്‍ ഹാസന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ലോകേഷ് കനകരാജിന്റെ വിക്രം സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ അവസാനിച്ചു. ആദ്യ ഷെഡ്യൂള്‍ കരൈക്കുടിയിലും രണ്ടാം ഷെഡ്യൂള്‍ പോണ്ടിച്ചേരിയിലും ആയിരുന്നു.
കമല്‍ ഹാസനും ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ അടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ലോകേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരെയ്ന്‍, കാളിദാസ് ജയറാം എന്നിങ്ങനെയാണ് താരനിര. വിജയ് നായകനായ 'മാസ്റ്ററി'നു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.