ബസും കണ്ടെയ്‌നര്‍ ട്രക്കും കൂട്ടിയിടിച്ച് 7 മരണം

ഭോപാല്‍- മധ്യപ്രദേശിലെ ഭിന്ദ് ജില്ലയില്‍ ബസും കണ്ടെയ്‌നര്‍ ട്രക്കും കൂട്ടിയിടിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ ഏഴ് യാത്രാക്കാര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. ഭിന്ദിലെ ബിര്‍ഖാഡിയില്‍ വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് അപകടം. പരിക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ ഗ്വാളിയോറിലെ ആശുപത്രിയിലേക്കു മാറ്റിയതായി പോലീസ് അറിയിച്ചു. ഗ്വാളിയോറില്‍ നിന്ന് ബറേലിയിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറെ അറസ്റ്റ് ചെയ്തു.
 

Latest News