ബോളിവുഡ് താരം വിക്കി കൗശലും നടിയും മോഡലുമായ രശ്മിക മന്ദണ്ണയും അഭിനയിച്ച അടിവസ്ത്ര പരസ്യത്തോട് തിരിച്ചടിച്ച് സോഷ്യല്‍ മീഡിയ.
അമൂല്‍ മാച്ചോയുടെ പതിയ മാച്ചാ സ്പോര്ട്ടോയുടെ പരസ്യമാണ് വിവാദമായത്.
യോഗ സ്റ്റുഡിയോയിലാണ് രശ്മികയേയും വിക്കിയേയും അടിവസ്ത്ര പരസ്യം കാണിക്കുന്നത്. യോഗ പഠിപ്പിക്കുന്ന രശ്മിക വിക്കിയുടെ അണ്ടര്‍വെയര്‍ സ്ട്രാപ്പ് കണ്ട് കൗതുകത്തോടെ നോക്കുന്നതാണ് പരസ്യം. ഉയരത്തിലുള്ള കാബിനറ്റില്‍നിന്ന് യോഗ മാറ്റ് എടുക്കുമ്പോള്‍ വിക്കിയുടെ അരക്കെട്ടും അണ്ടര്‍വെയറും വീണ്ടും കാണിക്കുന്നു.
യുട്യൂബിലുള്ള പരസ്യചിത്രത്തോട് പലരും രോഷത്തോടെയാണ് പ്രതികരിച്ചത്. സ്ത്രീകള്‍ സമത്വം ആവശ്യപ്പെടുമ്പോള്‍ ഇതല്ല അവര്‍ അര്‍ഥമാക്കുന്നതെന്ന് പലരും പറഞ്ഞു. ഈ പരസ്യം കണ്ട് ആരെങ്കിലും അണ്ടര്‍വെയര്‍ വാങ്ങാന്‍ പോകുമോ എന്നും ആളുകള്‍ ചോദിക്കുന്നു. ഇത് വളരെ ചീപ്പും സംസ്കാരശൂന്യവുമായി പോയി എന്നും നെറ്റിസണ്‍സ് അഭിപ്രായപ്പെട്ടു.