ദല്‍ഹിയില്‍ വീണ്ടും വെടിവെപ്പ്, നാല് പേര്‍ പിടിയില്‍

ന്യൂദല്‍ഹി- ദല്‍ഹിയില്‍ പോലീസിനുനേരെ ഗൂണ്ടകളുടെ വെടിവെപ്പ്. ജരോദ കലാന്‍ പ്രദേശത്താണ് വെടിവെപ്പുണ്ടായത്. അക്രമികള്‍ക്ക് നേരെ പോലീസും നിറയൊഴിച്ചു.  ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. സംഭവത്തില്‍ നാലുപേര്‍ പോലീസ് പിടിയിലായി.കഴിഞ്ഞ വെള്ളിയാഴ്ച ദല്‍ഹിയെ ഞെട്ടിച്ച് രോഹിണി കോടതിയിലും വെടിവെപ്പ്  നടന്നിരുന്നു. ഗൂണ്ടാ നേതാവ് ജിതേന്ദ്ര ഗോഗിയും, രണ്ട് കൊലയാളികളുമാണ് അക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗോഗിയെ കോടതിയില്‍ ഹാജരാക്കി വിചാണ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്.അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് പേര്‍ കോടതി മുറിയില്‍ പ്രവേശിച്ച് ഗോഗിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമത്തില്‍ ആറ് പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തിരുന്നു.
 

Latest News