ന്യൂദല്‍ഹി- പഞ്ചാബ് കോണ്‍ഗ്രസിലും ഭരണത്തിലും പ്രതിസന്ധി തുടരുന്നതിനിടെ മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.
തന്നെ അവഹേളിച്ചുവെന്ന് ആരോപിക്കുന്ന അമരീന്ദര്‍ സിംഗ് ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായിരുന്ന നവ്‌ജ്യോത് സിംഗ് സിദ്ദുവുമായുള്ള തര്‍ക്കം രൂക്ഷമായതിനുപിന്നാലെയാണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്.
ദല്‍ഹിയിലേക്ക് വരുന്നത് വ്യക്തിപരമായ കാര്യങ്ങള്‍ക്കാണെന്ന് പറഞ്ഞിരുന്ന അമരീന്ദര്‍ ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാന്‍ പരിപാടിയില്ലെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്.