ചെന്നൈ- തെന്നിന്ത്യന്‍ നടി അനുഷ്‌ക ഷെട്ടിയുടെ വിവാഹത്തെ കുറിച്ച് വീണ്ടും വാര്‍ത്തകള്‍. നടി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്.
പ്രമുഖ തെലുഗു സംവിധായകനും അനുഷ്‌കയും തമ്മില്‍ വിവാഹിതരാകാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. തെലുഗില്‍ അനുഷ്‌കയുടെ രണ്ട് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനെ ഒപ്പം ചേര്‍ത്താണ് പുതിയ വാര്‍ത്തകള്‍. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പല സെലിബ്രിറ്റികളുടെയും അനുഷ്‌കയുടെയും പേര് ചേര്‍ത്ത് മുമ്പും പല അഭ്യൂഹങ്ങളും പരന്നിരുന്നു.
ബാഹുബലി എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം പ്രഭാസും അനുഷ്‌കയും തമ്മില്‍ പ്രണയത്തിലാണെന്നും വൈകാതെ വിവാഹിതരാകുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇവയെല്ലാം നിഷേധിച്ച് താരം തന്നെ രംഗത്ത് വരികയായിരുന്നു.
പിന്നീട് ദക്ഷിണേന്ത്യയിലെ ഒരു ക്രിക്കറ്റ് താരവുമായി അനുഷ്‌ക പ്രണയത്തിലാണെന്ന വാര്‍ത്തകളും പുറത്തുവന്നു. വിവാഹിതയാകുമ്പോള്‍ എല്ലാവരെയും അറിയിക്കാമെന്നായിരുന്നു തുടര്‍ന്ന് അനുഷ്‌കയുടെ പ്രതികരണം.