എന്താണ് ബ്ലൂ മൂൺ, സൂപ്പർമൂൺ?
സൂര്യൻ ചന്ദ്രൻ ഭൂമി എന്നിവ നേർരേഖയിൽവരുമ്പോഴാണ് ഗ്രഹണം എന്ന പ്രതിഭാസം സംഭവിക്കുന്നത്. സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിയുന്നതിനെയാണ് ചന്ദ്രഗ്രഹണം എന്ന് പറയുന്നത്. ചന്ദ്രഗ്രഹണം നടക്കുന്നത് പൗർണമി ദിനത്തിലാണ്. ചന്ദ്രൻ ഭൂമിയുടേയും സൂര്യന്റേയും ഇടയിൽ വരുന്നതിനാൽ ഭൂമിയിൽ ചന്ദ്രന്റെ നിഴൽ വീഴുന്നത് സൂര്യഗ്രഹണം എന്നും പറയുന്നു. സൂര്യഗ്രഹണം നടക്കുന്നത് അമാവാസി ദിനത്തിലുമാണ്.
എന്താണ് ബ്ലഡ്മൂൺ അധവാ കോപ്പർ മൂൺ?
ഭൂമിയുടെ നിഴലിൽ ആകുമ്പോൾ ചന്ദ്രന്റെ പ്രകാശം വളരെ കുറയും. എന്നാൽ അന്തരീക്ഷത്തിലെ മാലിന്യങ്ങളിൽ തന്നെ സൂര്യപ്രകാശം ചിതറും. ഇങ്ങനെ വരുമ്പോൽ ആണ് രക്തചന്ദ്രൻ ദൃശ്യമാവുക. ചുരുക്കി പറഞ്ഞാൽ അന്തരീക്ഷം എത്രത്തോളം മലനിമാണോ അത്രത്തോളം ചുവപ്പ് നിറം ഉണ്ടാകും ചന്ദ്രന്. സാധാരണ ഗ്രഹണ ദിവസങ്ങളിലും ചന്ദരന് ചുവപ്പ് നിറമാണെങ്കിലും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല.
എന്താണ് ബ്ലൂമൂൺ?
ഒരു കലണ്ടർ മാസത്തിൽ തന്നെ രണ്ടാം തവണ പൂർണചന്ദ്രൻ ദൃശ്യമാകുന്നതിനെയാണ് ബ്ലൂമൂൺ എന്ന് പറയുന്നത്. അപൂർവമായി സംഭവിക്കുന്നതാണ് ഇ അധിക പൗർണമി. പേരുമായി ഇത് ബന്ധമൊന്നുമില്ല. വൺസ് ഇൻ എ ബ്ലൂ മൂൺ എന്നൊരു പ്രയോഗം തന്നെ ഇംഗ്ലീഷിലുണ്ട്. അപൂർവമായി സംഭവിക്കുന്നതിനെ സൂചിപ്പിക്കുന്നതാണിത്. സാധാരണ മാസത്തിൽ ഒരു വെളുത്ത വാവ് അഥവാ പൂർണചന്ദ്രനാണ് ഉണ്ടാകാറ്. ഇതിൽ നിന്ന് വ്യത്യസ്തമായി രണ്ടാമത്തെ പൂർണചന്ദരൻ പ്രത്യക്ഷപ്പെട്ടാൽ അത് ബ്ലൂമൂൺ എന്ന് പറയുന്നു.
എന്താണ് സൂപ്പർമൂൺ?
പുതുവർഷത്തെ വരവേറ്റ് ആകാശത്ത് ജനുവരി രണ്ടിന് സൂപ്പർമൂൺ ആയിരുന്നു. സാധാരണയിലും കവിഞ്ഞ് വലിപ്പത്തിലും തിളക്കത്തിലും ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പർമൂൺ. ഭൂമിയിൽ നിന്നുള്ള അകലം പതിവിലും കുറയുന്നതിനാൽ നിലാവിന് ശോഭയേറം. ജനുവരി രണ്ടിന് പൂർണ ചന്ദ്രനാണെന്ന പ്രത്യേകതയുണ്ടായിരുന്നു. ഇന്നത്തെ (ജനുവരി 31) പൗർണമി പൂർണ ഗ്രഹണത്തിലുമായിരിക്കും. സൂപ്പർ ഗ്രഹണമൂണിനെ കാണാനുള്ള അത്യപൂർവ അവസരമാണ് ഇന്ന്.
ഏത് സമയത്ത് കാണാം?
സൂര്യാസ്തമയത്തിന് ശേഷം അധികം വൈകാതെ തന്നെ സൂപ്പർ മൂണിനെ കാണാനാവുകയെന്ന നാസയുടെ പ്ലാനറ്ററി ജിയോളജിസ്റ്റ് സാറാ നോബിൾ പറയുന്നു. ഈ സമയത്ത് കാലാവസ്ഥയിലെ സ്ഥിരത അനുസരിച്ച് മാത്രമേ ചന്ദ്രനെ കൃത്യമായും തിളക്കത്തോടെയും കാണാനാവൂ. ഇന്ത്യയിൽ വൈകിട്ട് 6.20 നും 7.30 നും ഇടയിലാണ് ഇത് ദൃശ്യമാവുക.
നാസയുടെ വെബ്‌സൈറ്റിൽ തത്സമയം കാണാം
സൂപ്പർമൂൺ പ്രതിഭാസം ചില വൻകരകളിൽ കൃത്യമായി കാണുന്നതിന് തടസ്സമുണ്ടാകുമെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിൽ ഇതിനുള്ള സാധ്യയുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ പ്രശ്‌നം ഒഴിവാക്കാൻ നാസ സൂപ്പർ ബ്ലഡ് മൂണിനെ തത്സമയം സംപ്രേഷണം നടന്നുണ്ട്. ഇതിനായി അവരുടെ വെബ്‌സൈറ്റ് സജ്ജമാക്കിയിട്ടുണ്ട്.
തിളക്കമേറാൻ സാധ്യത
ഇത്തവണ സൂപ്പർ മൂൺ തിളക്കമേറിയതാവാനാണ് സാധ്യത. നേരത്തെ ജനുവരി ഒന്നിന് ലോകത്തിന്റെ പല ഭാഗത്തും സൂപ്പർ മൂൺ ദൃശ്യമായിരുന്നു. അത് വളരെയധികം തിളക്കമുള്ളതായിരുന്നു. അതുകൊണ്ട് വീണ്ടും ഇത് ആവർത്തിക്കാനാണ് സാധ്യതയെന്ന് നാസ പറഞ്ഞു. ഭൂമിയുടെ സമീപത്ത് കൂടി കടന്നുപോകുമ്പോൾ ചന്ദ്രന് ഇരുണ്ട നിറമാവാൻ സധ്യതയുള്ളതിനാൽ ബ്ലഡ് മൂൺ കൂടുതൽ ചുവപ്പ് നിറമാവാനും സാധ്യതയുണ്ട്.
പ്രകൃതിയിൽ മാറ്റം?
കടലിലെ വേലിയേറ്റത്തിലും വേലിയിറക്കത്തിലും ചന്ദ്രന്റെ സ്വാധീനമുണ്ട്. ഒരേ ദിവസം തന്നെ ബ്ലഡ്മൂണും സൂപ്പർമൂണും സംഭവിക്കുന്നത് പ്രകൃതിയിൽ എന്ത് മാറ്റം ആയിരിക്കും സൃഷ്ടിക്കുക എന്ന ആശങ്കപ്പെടുന്നവരും കുറവല്ല. എന്നാൽ അത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പൊന്നും ശാസ്ത്ര ലോകം നൽകുന്നും ഇല്ല.