Sorry, you need to enable JavaScript to visit this website.

നീലച്ചിത്ര നിര്‍മ്മാണ കേസ്; നടി ഗഹന വസിഷ്ഠ് മുംബൈ പോലീസിന് മൊഴി നല്‍കി

മുംബൈ- നീലച്ചിത്ര നിര്‍മ്മാണ കേസിലെ പ്രതികളിലൊരാളായ നടി ഗഹന വസിഷ്ഠ് മുംബൈ പോലീസിന് മൊഴി നല്‍കി. ഈ കേസില്‍ ഗഹനയെ അറസ്റ്റു ചെയ്യുന്നത് തടഞ്ഞുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് അഭിഭാഷകനൊപ്പം നടി െ്രെകം ബ്രാഞ്ച് ഓഫീസില്‍ എത്തിയത്. നഗ്‌നദൃശ്യങ്ങളുള്ള ചലച്ചിത്രങ്ങളാണ് താന്‍ നിര്‍മിച്ചതെന്നും എന്നാല്‍, അവയെ നീലച്ചിത്രമെന്നു പറയാനാവില്ലെന്നും ഗഹന പോലീസിനെ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒ.ടി.ടി. പ്ലാറ്റ് ഫോമുകള്‍ വഴി വിതരണം ചെയ്യുന്ന സിനിമകള്‍ക്ക് നിലവില്‍ സെന്‍സര്‍ഷിപ്പ് ഇല്ല. അതുകൊണ്ടുതന്നെ കേസ് നിലനില്‍ക്കില്ലെന്നാണ് ഗഹനയുടെ വാദം. മാത്രമല്ല, തനിക്കെതിരേ വ്യാജ പരാതി നല്‍കിയ യുവതിയുടെ പേരില്‍ മാനനഷ്ടക്കേസ് നല്‍കുമെന്നും ഗഹന പറഞ്ഞു.
ഗഹന വസിഷ്ഠിനെതിരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പെണ്‍കുട്ടികളെ അശ്ലീല ചിത്രങ്ങളില്‍ അഭിനയിപ്പിച്ചു എന്ന പരാതിയില്‍ മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത മൂന്നാം കേസിലാണ് മൊഴി രേഖപ്പെടുത്തിയത്. മറ്റു രണ്ടു കേസുകളില്‍ ഗഹനയ്ക്ക് നേരത്തേ ജാമ്യം ലഭിച്ചതാണ്. ഒരു കേസില്‍ ഫെബ്രുവരിയില്‍ അറസ്റ്റിലായ ഗഹന നാലുമാസം റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്. മുംബൈയിലെ ഒരു മോഡലിന്റെ പരാതിയിലാണ് ഗഹനയ്‌ക്കെതിരേ പുതിയ കേസെടുത്തത്. വന്‍കിടനിര്‍മാതാക്കളുടെ സിനിമയില്‍ അവസരം നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് നീലച്ചിത്രത്തില്‍ അഭിനയിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.
തുറന്നു സംസാരിക്കുന്നതിന്റെ പേരിലാണ് പോലീസ് തന്നെ കേസില്‍ കുടുക്കുന്നതെന്ന് ഗഹന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാല്‍വനി പോലീസിനു നല്‍കിയ പരാതി വ്യാജമാണെന്നും, കള്ളപ്പരാതി നല്‍കിയ യുവതിക്കെതിരേ മാനനഷ്ടക്കേസ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇത്തരക്കാരെ ഒരു പാഠം പഠിപ്പിക്കുമെന്നും ഗഹന അറിയിച്ചു. എന്നാല്‍ വ്യവസായിയും ബോളിവുഡ് നടി ശില്‍്പാ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയ്‌ക്കെതിരായ കേസിനെപ്പറ്റി പ്രതികരിക്കാന്‍ ഗഹന തയ്യാറായില്ല.ഗഹന നിര്‍മിച്ച നീലച്ചിത്രങ്ങള്‍ നേരത്തെ അറസ്റ്റിലായ രാജ് കുന്ദ്രയുടെ ആപ്പ് വഴിയാണ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചത് എന്നാണ് പോലീസ് ഭാഷ്യം. രാജ് കുന്ദ്ര ചൊവ്വാഴ്ച ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.
 

Latest News