ന്യൂദല്‍ഹി- യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷയില്‍ ബിഹാര്‍ സ്വദേശി ശുഭം കുമാറിന് ഒന്നാം റാങ്ക്. മുംബൈ ഐ.ഐ.ടിയില്‍നിന്നുള്ള സിവില്‍ എന്‍ജിനീയറിംഗ് ബിരുദധാരിയാണ് ശുഭംകുമാര്‍. ഭോപ്പാല്‍ എം.എ.എന്‍.ഐ.ടിയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബി.ടെക് ബിരുദധാരിയായ ജാഗ്രതി അവസ്തിക്കാണ് രണ്ടാം റാങ്ക്. അങ്കിത ജെയ് മൂന്നാം റാങ്ക് കരസ്ഥമാക്കി. തൃശൂര്‍ സ്വദേശി കെ. മീര ആറാം റാങ്ക് നേടി. പി. ശ്രീജ 20-ാം റാങ്ക്, മിഥുന്‍ പ്രേംരാജ് -12, കരിഷ്മ നായര്‍ - 14, വി.എസ് നാരായണ ശര്‍മ - 33, അപര്‍ണ രമേഷ് - 35, അശ്വതി ജിജി - 41, നിഷ- 51, വീണ എസ്. സുതന്‍ - 57, എം.ബി അപര്‍ണ- 62, ദീന ദസ്തഗീര്‍-63, ആര്യ നായര്‍ -113, കെ.എം പ്രിയങ്ക - 121, കെ.എസ് ഷഹന്‍ഷ, പി. ദേവി - 143, അനന്തു ചന്ദ്രശേഖര്‍ - 145, എ.ബി ശില്‍പ - 147, പി.എം മിന്നു - 150, രാഹുല്‍ എല്‍. നായര്‍ - 154, അഞ്ചു വില്‍സന്‍- 156, എസ്.എസ് ശ്രീതു - 163, രേഷ്മ എ.ല്‍ - 256, കെ. അര്‍ജുന്‍ - 257, പി.ജെ അലക്സ് അബ്രഹാം - 299, മെര്‍ലിന്‍ സി. ദാസ് - 307 എന്നിവരാണ് റാങ്ക് പട്ടികയിലെ മറ്റു മലയാളികള്‍.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആകെ 761 പേരാണ് ഇത്തവണ യോഗ്യത നേടിയത്. 180 പേര്‍ക്ക് ഐ.എ.എസും 36 പേര്‍ക്ക് ഐ.എഫ്.എസും 200 പേര്‍ക്ക് ഐ.പി.എസും നേടി. കേന്ദ്ര സര്‍വീസ് ഗ്രൂപ്പ് എ വിഭാഗത്തില്‍ 302ഉം, ബി വിഭാഗത്തില്‍ 118 പേരും യോഗ്യത നേടി.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു സിവില്‍ സര്‍വീസ് പ്രാഥമിക പരീക്ഷ. ജനുവരി എട്ട് മുതല്‍ 17 വരെയായിരുന്നു മെയിന്‍ പരീക്ഷ. ഓഗസ്റ്റ് രണ്ട് മുതല്‍ സെപ്റ്റംബര്‍ 22 വരെയായിരുന്ന അഭിമുഖം.
സിവില്‍ സര്‍വീസ് വിജയികളില്‍ ആദ്യ 25 പേരില്‍ 13 പേര്‍ പുരുഷന്‍മാരും 12 പേര്‍ വനിതകളുമാണ്. 25 പേര്‍ ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവരാണ്. ഇതില്‍ ഏഴ് പേര്‍ അംഗപരിമിതരും നാല് പേര്‍ കാഴ്ച പരിമിതിയുള്ളവരും പത്ത് പേര്‍ കേള്‍വി പരിമിതിയുള്ളവരും നാല് പേര്‍ ഒന്നിലേറെ ശാരീരിക പരിമിതികള്‍ ഉള്ളവരുമാണ്.
ആദ്യ 25 റാങ്കില്‍ ഉള്‍പ്പെട്ടവര്‍ എഴുത്തുപരീക്ഷയ്ക്കായി തെരഞ്ഞെടുത്ത ഓപ്ഷണല്‍ വിഷയങ്ങള്‍ നരവംശശാസ്ത്രം, സിവില്‍ എന്‍ജിനീയറിംഗ്, മെഡിക്കല്‍ സയന്‍സ്, ഫിലോസഫി, ഫിസിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, പൊതുഭരണം, സോഷ്യോളജി എന്നിവയായിരുന്നു. ആദ്യ 25 റാങ്കില്‍ ഉള്‍പ്പെട്ടവര്‍ ഇതിന് മുന്‍പ് ഐ.ഐ.ടി, എന്‍.ഐ.ടി, ബി.ഐ.ടി.എസ്, എന്‍.എസ്.യു.ടി, ഡി.ടി.യു, ജെ.ഐ.പി.എം.ഇ.ആര്‍, മുംബൈ, ദല്‍ഹി, സര്‍വകലാശാല എന്നിവടങ്ങളില്‍നിന്ന് ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയവരാണ്.