Sorry, you need to enable JavaScript to visit this website.

നടന്മാര്‍ സെറ്റില്‍ മദ്യപിച്ചു; കപില്‍ ശര്‍മ ഷോക്കെതിരെ കേസ്

മുംബൈ- കോടതി മുറിയിലെ സീനില്‍ നടന്മാര്‍ മദ്യപിക്കുകയും കോടതിയെ അവഹേളിക്കുകയും ചെയ്തുവെന്ന പരാതിയില്‍ കപില്‍ ശര്‍മ ഷോ നിര്‍മാതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. സോണി ടി.വിയില്‍ സംപ്രേഷണം എപിസോഡ് ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ ശിവപുരി ജില്ലാ കോടതിയിലാണ് ഹരജി സമര്‍പ്പിച്ചിരുന്നത്. നടന്മാര്‍ കോടതിയെ അവഹേളിച്ചുവെന്നാണ് ആരോപണം.
ശിവപുരിയിലെ അഭിഭാഷകര്‍ നല്‍കിയ ഹരജിയില്‍ ഒക്ടോബര്‍ ഒന്നിന് കോടതി വാദം കേള്‍ക്കും. വനിതകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുന്നതാണ് കപില്‍ ശര്‍മ ഷോയെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു. കോടതി സീനില്‍ നടന്മാര്‍ മദ്യപിക്കുന്നത് സംപ്രേഷണം ചെയ്തത് കോടതിയലക്ഷ്യമാണ്-ഹരജിയില്‍ പറഞ്ഞു.
2020 ജനുവരി 19ന് സംപ്രേഷണം ചെയ്ത എപ്പിസോഡാണ് കോടതി കയറിയിരിക്കുന്നത്. 2021 ഏപ്രില്‍ 24 ന് ഇത് പുനസംപ്രേഷണം ചെയ്തു.

 

Latest News