ന്യൂദല്‍ഹി- രണ്ട് ദിവസത്തെ ആശ്വാസത്തിനുശേഷം ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും 30,000 നുമുകളില്‍. 24 മണിക്കൂറിനിടെ 31,923 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. 31,990 പേര്‍ രോഗമുക്തി നേടി. 282 മരണമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.
വിവിധ സംസ്ഥാനങ്ങളിലായി 3,01,604 ആക്ടീവ് കേസുകളാണുള്ളത്. കഴിഞ്ഞ 187 ദിവസത്തിനിടയിലുള്ള ഏറ്റവു കുറഞ്ഞ സംഖ്യയാണിത്. 282 മരണം കൂടി സ്ഥിരീകരിച്ചതോടെ മൊത്തം കോവിഡ് മരണം 4,46,050 ആയി വര്‍ധിച്ചു. 3,28,15,731 പേരാണ് ഇതിനകം രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,38,205 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. മൊത്തം വാക്‌സിനേഷന്‍ 83,39,90,049 ആയി. കേരളത്തില്‍ ബുധനാഴ്ച 19,675 കോവിഡ് കേസുകളും 142 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.