ഭോപാല്‍- ഉദ്യോഗസ്ഥരെ അവഹേളിക്കുന്ന പരാമര്‍ശവുമായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ബിജെപി നേതാവ് ഉമാ ഭാരതി. ഉദ്യോഗസ്ഥരുടെ പണി നേതാക്കളുടെ ചെരുപ്പെടുക്കലാണെന്നും ഞങ്ങള്‍ അതുമാത്രമെ അനുവദിക്കൂവെന്നും പറയുന്ന ഉമാ ഭാരതിയുടെ വിഡിയോ വ്യാപകമായി പ്രചരിച്ചു. ഉദ്യോഗസ്ഥരാണ് രാഷ്ട്രീയക്കാരെ നിയന്ത്രിക്കുന്നതെന്ന് കരുതേണ്ട. ആദ്യം ഞങ്ങള്‍ സ്വകാര്യമായി ചര്‍ച്ച ചെയ്യുന്നു. ശേഷം ഉദ്യോഗസ്ഥര്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ഫയല്‍ തയാറാക്കുകയാണ് രീതി. 11 വര്‍ഷക്കാലം ഞാന്‍ കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിയും ആയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളെ നിയന്ത്രിക്കുന്നത് ഉദ്യോഗസ്ഥരാണ് എന്ന് പറയുന്നത് അസംബന്ധമാണ്. അവര്‍ക്കൊരിക്കലും അങ്ങനെ ആകാന്‍ കഴിയില്ല. അവരുടെ നിലപാട് എന്താണ്? ഞങ്ങളാണ് അവര്‍ക്ക് ശമ്പളവും പദവികളും നല്‍കുന്നത്. സ്ഥാനക്കയറ്റം നല്‍കുന്നതും തരംതാഴ്ത്തുന്നതും ഞങ്ങളാണ്. അവര്‍ക്ക് എന്തു ചെയ്യാന്‍ പറ്റും? ഞങ്ങളുടെ രാഷ്ട്രീയത്തിനു വേണ്ടി അവരെ ഞങ്ങള്‍ ഉപയോഗിക്കുന്നു എന്നതാണ് സത്യം- എന്നായിരുന്നു ഉമാ ഭാരതിയുടെ വാക്കുകള്‍.
ഒരു ഒബിസി പ്രതിനിധി സംഘം ഭോപാലിലെ വീട്ടില്‍ ശനിയാഴ്ച തന്നെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് അവര്‍ ഇങ്ങനെ പറഞ്ഞത്. ഈ വിഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഉപയോഗിച്ച മോശം ഭാഷയില്‍ ഉമാ ഭാരത് ഖേദം പ്രകടിപ്പിച്ചു. തന്റെ ഉദ്ദേശം നല്ലതായിരുന്നുവെന്നും അനൗപചാരികമായി സംസാരിക്കുമ്പോഴും മിതമായ രീതിയില്‍ സംസാരിക്കണമെന്ന പാഠം താന്‍ പഠിച്ചതായും അവര്‍ പറഞ്ഞു.
ब्यूरोक्रेसी कुछ नहीं होती,चप्पल उठाने वाली होती है..चप्पल उठाती है हमारी @umasribharti का बयान @ndtv @ndtvindia @manishndtv@GargiRawat @sanket @alok_pandey@vinodkapri pic.twitter.com/IRBQNA9vVe
— Anurag Dwary (@Anurag_Dwary) September 20, 2021