Sorry, you need to enable JavaScript to visit this website.

പത്മാവത് മുസ്ലിം വികാരം വ്രണപ്പെടുത്തും; മലേഷ്യയില്‍ പ്രദര്‍ശന വിലക്ക്

ക്വാലലംപൂര്‍- വിവാദ ബോളിവുഡ് ചിത്രം പത്മാവതിന്റെ ഉള്ളടക്കം മുസ്ലിം വികാരം വ്രണപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി മലേഷ്യയില്‍ പ്രദര്‍ശനം വിലക്കി. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഈ ചിത്രം രാജ്യത്ത് റിലീസ് ചെയ്യാനാകില്ലെന്ന് നാഷണല്‍ ഫിലിം സെന്‍സര്‍ഷിപ്പ് ബോര്‍ഡ് വ്യക്തമാക്കി.
ഈ സിനിമ ഇസ്ലാമിന്റെ വികാരങ്ങളെ സ്പര്‍ശിക്കുന്ന ഒന്നാണ്. മലേഷ്യ ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യമായതിനാല്‍ സിനിമയുടെ കഥ തന്നെ വലിയ ആശങ്ക ഉണ്ടാക്കുന്നതാണ്-ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് സാംബെരി അബ്ദുല്‍ അസീസ് പറഞ്ഞു.
 
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഫെയ്‌സ് ബുക്ക് പേജ് ലൈക്ക് ചെയ്യാം
 
12-ാം നൂറ്റാണ്ടില്‍ ദല്‍ഹി ഭരിച്ച ഖില്‍ജി രാജവംശത്തിലെ ഭരണാധികാരിയായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയെ ഭീകരനായാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഇന്ത്യയിലെ റിലീസിനു തൊട്ടുപിറകെ വിമര്‍ശനമുയര്‍ന്നിരുന്നു. രജപുത്ര രാജ്ഞിയായിരുന്ന പത്മാവതിയുടെ ചരിത്രം ഈ ചിത്രം വളച്ചൊടിച്ചെന്നാരോപിച്ചാണ് രജപുത്ര സംഘടനകള്‍ സിനിമയ്ക്കെതിരെ വ്യാപക പ്രതിഷേധങ്ങളും ആക്രമങ്ങളും അഴിച്ചു വിട്ടത്. 
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രദര്‍ശനം വിലക്കിയിരുന്ന സിനിമ സുപ്രീം കോടതിയുടെ ഇടപെടലിലൂടെ ജനുവരി 25-നാണ് റിലീസ് ചെയ്തത്.
 

Latest News