ചെന്നൈ- ആളുകളെ ഒരുമിച്ചു കൂട്ടാന്‍ തന്റെ പേര് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സ്വന്തം അച്ഛന്‍ എസ് എ ചന്ദ്രശേഖറു അമ്മ ശോഭയും ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ് കോടതിയില്‍. ആളുകളെ വിളിച്ചു കൂട്ടുന്നതിനും യോഗം ചേരുന്നതിനും തന്റെ പേര് ഉപയോഗിക്കുന്നതില്‍ നിന്നും ഇവരെ തടയണമെന്നാണ് വിജയ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് സെപ്തംബര്‍ 27ന് കോടതി പരിഗണിച്ചേക്കും.
വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നും സ്വന്തം പേരില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ നീക്കം ആരംഭിച്ചതായും അച്ഛന്‍ ചന്ദ്രശേഖര്‍ അവകാശപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. താന്‍ ജനറല്‍ സെക്രട്ടറിയും ബന്ധുവായ പത്മനാഭന്‍ പാര്‍ട്ടി പ്രസിഡന്റും വിജയിന്റെ അമ്മ ശോഭ ട്രഷറര്‍ ആകുമെന്നും വരെ ചന്ദ്രശേഖര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു പാര്‍ട്ടി രൂപീകരണത്തിന് തന്റെ സമ്മതം ഇല്ലെന്ന് വിജയ് വ്യക്തമാക്കി. ഇവരുള്‍പ്പെടെ 11 പേര്‍ തന്റെ പേര് ഉപയോഗിച്ച് ആളെ കുട്ടുന്നത് തടയണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.