ലഹരി വസ്തുക്കളുമായി നിശാപാര്‍ട്ടി; ബംഗളൂരുവില്‍ പിടിയിലായവരില്‍ നാല് മലയാളി യുവതികളും

ബംഗളൂരു- നിരോധിത ലഹരി വസ്തുക്കളുമായി ബംഗളൂരുവില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ച സംഭവത്തില്‍ നാല് മലയാളി യുവതികള്‍ ഉള്‍പ്പെടെ 28 പേര്‍ പിടിയില്‍.  എടി ജീവനക്കാരും കോളേജ് വിദ്യാര്‍ത്ഥികളുമുള്‍പ്പെടെയാണ് പിടിയിലായത്. നഗരത്തിലെ അനേക്കല്‍ പ്രദേശത്തുള്ള ഗ്രീന്‍വാലി റിസോര്‍ട്ടിലായിരുന്നു നിശാപാര്‍ട്ടി.

മലയാളിയായ് അഭിലാഷ് എന്നയാളാണ് നിശാപാര്‍ട്ടി സംഘടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രിയായിരുന്നു പാര്‍ട്ടി. ഉഗ്രം എന്ന ആപ്ലീക്കേഷനിലൂടെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.
 കേരള രജ്‌സ്‌ട്രേഷനിലുള്ള വാഹനങ്ങളടക്കം 21 വാഹനങ്ങളും ബംഗളൂരൂ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്ന് ആഫ്രിക്കന്‍ സ്വദേശികള്‍, ഗോവ സ്വദേശിയായ ഒരു ഡിജെ എന്നിവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.

ബംഗളൂരു പോലീസിലെ പ്രത്യേക സംഘമാണ് അനേക്കലില്‍ എത്തി പരിശോധന നടത്തിയത്. പോലീസ് എത്തിയതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവരെ ഓടിച്ചിട്ടാണ് പിടിച്ചത്.

 

Latest News