ലഖ്‌നൗ- അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 11,000 രൂപ നിക്ഷേപിക്കണമെന്ന് കോണ്‍ഗ്രസ്. സ്ഥാനാര്‍ഥിത്വം ഗൗരവമായെടുക്കാത്തവരെ പുറന്തള്ളാനുള്ള തന്ത്രമാണ് ഇതിന് പിന്നില്‍.
സ്ഥാനാര്‍ഥിയാകാനുള്ള അപേക്ഷക്കൊപ്പമാണ് പണം നല്‍കേണ്ടത്. സെപ്റ്റംബര്‍ 25നകം അപേക്ഷയും പണവും നല്‍കണമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ആഴ്ച പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ തെഞ്ഞെടുപ്പ് പ്രമാണിച്ച് ദ്വിദിന ക്യാമ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ക്ഷണിച്ചത്.
ഇക്കുറി സഖ്യമില്ലാതെ പ്രിയങ്കഗാന്ധിയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് ശ്രമം. പ്രിയങ്കയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടത്തിയ പ്രവര്‍ത്തനം ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്പിയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ച കോണ്‍ഗ്രസിന് ഏഴെണ്ണം മാത്രമേ വിജയിക്കാനായിരുന്നുള്ളൂ.