Sorry, you need to enable JavaScript to visit this website.

ഇതോ ഋതിക് റോഷന്റെ വീട്? അന്തം വിട്ട് ആരാധകര്‍

ബോളിവൂഡ് സെലിബ്രിറ്റികള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന ചിത്രങ്ങളധികവും മതിയായ മുന്നൊരുക്കങ്ങളോടെ കൃത്യമാി കൊറിയോഗ്രാഫ് ചെയ്തവയാകും. ആഢംബരത്തിനു പളപളപ്പിനും താരപ്പൊലിമക്കും ഒരു കുറവുമുണ്ടാകില്ല. ഈ രീതിയില്‍ നിന്ന് ഒന്നു മാറ്റിപ്പിടിച്ചിരിക്കുകയാണ് ഋതിക് റോഷന്‍. മുംബൈയിലെ സാധാരണക്കാരെ പോലെ വീട്ടില്‍ പോസ്റ്റായി ഇരിക്കുന്ന ഒരു ചിത്രം താരം ട്വീറ്റ് ചെയ്തതോടെ ആരാധകരെല്ലാം മൂക്കത്ത് വിരല്‍വച്ചു പോയി. ഇതാണോ ഋതിക് റോഷന്റെ വീട് എന്ന ഭാവത്തില്‍. ചിത്രവും വീടും നടന്റെ ഇരിപ്പും ആ മട്ടിലാണ്. ശരിക്കും റിയല്‍ ലൈഫ്. അമ്മയോടൊപ്പം അലസമായ ഒരു പ്രഭാത ഭക്ഷണം, ബുധനാഴ്ച ഞായറാഴ്ചയെ പോലെ തോന്നുന്നത് ബെസ്റ്റാണ്. ഇനി നിങ്ങളും അമ്മയെ പോയൊന്ന് കെട്ടിപ്പിടിക്കൂ- എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്. 

സെല്‍ഫിയില്‍ പതിഞ്ഞ നടന്റെ വീടാണ് പലരിലും ആശ്ചര്യമുണ്ടാക്കിയത്. പഴകിയ ചുമരില്‍ ഈര്‍പ്പം തട്ടിയുണ്ടാകുന്ന നിറംമാറ്റവും റസ്റ്റിക് ലുക്കും ബാല്‍ക്കെണിക്കു പുറത്ത് മറ്റൊരു കെട്ടിടത്തില്‍ കാണുന്ന സ്‌കഫോള്‍ഡിങ്ങും എല്ലാം സാധാരണ ഒരു മുംബൈ കുടുംബ വീട്ടകത്തെ അനുസ്മരിപ്പിക്കുന്നതാണ്. അമ്മ പിങ്കി ബാല്‍ക്കണിയില്‍ പുറത്തേക് നോക്കി നില്‍ക്കുന്നുമുണ്ട്. ഒരു ജാഡയുമില്ലാതെ മൊബൈല്‍ കാമറയും പിടിച്ച് ഋതിക്ക് മേശയുടെ ഒരറ്റത്തും ഇരിക്കുന്നു.
 

Latest News