Sorry, you need to enable JavaScript to visit this website.

ഹിന്ദു സംഘടനകളുടെ പ്രതിഷേധം; പ്രതിക് ഗാന്ധിയുടെ 'രാവണലീല' മാറ്റി 'ഭാവയി' ആക്കി

മുംബൈ- ഹിന്ദുമത വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തി എന്ന ആരോപണത്തിന് പിന്നാലെ പ്രതിക് ഗാന്ധി നായകനാവുന്ന ചിത്രത്തിന്റെ പേര് മാറ്റി. രാവണ്‍ ലീല എന്ന ചിത്രത്തിന്റെ ടൈറ്റില്‍ മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യമുയര്‍ത്തിയതോടെ സിനിമയുടെ ടൈറ്റില്‍ മാറ്റുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. 'രാവണ്‍ ലീല' എന്ന പേര് മാറ്റി 'ഭാവയി' എന്നാക്കിയതായും അവര്‍ വ്യക്തമാക്കി. സിനിമക്കെതിരെ ശക്തമായ സൈബര്‍ ആക്രമണമുണ്ടായിരുന്നു. കൂടാതെ, രാമനെ അധിക്ഷേപിച്ചെന്നും, രാവണനെ മഹത്വവല്‍ക്കരിച്ച് അപകീര്‍ത്തികരമായതും ആക്ഷേപകരമായതുമായ വിവരണം നല്‍കിയെന്നുമാണ് ചിത്രത്തിനെതിരെ ഉയര്‍ന്ന പരാതി. ഇതോടെ, സിനിമയുടെ ടൈറ്റില്‍ മാറ്റണമെന്നും ഏതാനും രംഗങ്ങള്‍ നീക്കണമെന്നും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സിനിമയുടെ ടൈറ്റില്‍ മാറ്റി ഭാവയി എന്നാക്കിയത്.പ്രേക്ഷകരുടെ അഭിപ്രായം മാനിക്കുന്നതില്‍ സന്തോഷമുണ്ടെന്നും നല്ല സിനിമകളാണ് ഈ കാലത്ത് ആവശ്യമെന്നും ചിത്രത്തിന്റെ സംവിധായകന്‍ ഹാര്‍ദിക് ഗജ്ജാര്‍ പറഞ്ഞു. പ്രതിക് ഗാന്ധിയോടുള്ള സിനിമാപ്രേമികളുടെ ഇഷ്ടം തങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒരുവിഭാഗം പ്രേക്ഷകരുടെ വികാരം കണക്കിലെടുത്താണ് ചിത്രത്തിന്റെ പേര് മാറ്റിയതെന്ന് നടന്‍ പ്രതീക് ഗാന്ധി പറഞ്ഞു. രാവണനെ മഹത്വവത്കരിക്കുന്ന ചിത്രമല്ല ഇതെന്നും താരം വ്യക്തമാക്കി.

Latest News