തലൈവി സിനിമയിലെ ജയലളിതയുടെ വേഷത്തിനു പിന്നാലെ ഇതിഹാസ ചിത്രമായ ദ ഇന്‍കാര്‍ണേഷന്‍-സീതയില്‍ സീതാ ദേവിയുടെ വേഷം പ്രഖ്യാപിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്.
കഴുകന്മാരും പാമ്പുകളുമുള്ള പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്താണ് സീതാ ദേവിയാകുന്ന കാര്യം കങ്കണ അറിയിച്ചത്. തലൈവിയുടെ തിരക്കഥ എഴുതിയ കെ.വി. വിജയേന്ദ്ര പ്രസാദ് തന്നെയാണ് സീതയുടേയും തിരക്കഥ എഴുതിയിരിക്കുന്നത്. സംവിധാനം അലുകൈക് ദേശീയ്.
ജയ് സിയാറാം എന്നുകൂടി ചേര്‍ത്താണ് കങ്കണയുടെ പോസ്റ്റ്.