Sorry, you need to enable JavaScript to visit this website.

ആരാധകര്‍ ആടിനെ കൊന്ന് രക്തം കട്ടൗട്ടില്‍ ഒഴിച്ചു;  രജനീകാന്തിനെതിരെ പരാതി നല്‍കി അഭിഭാഷകന്‍

ചെന്നൈ-നടന്‍ രജനീകാന്തിനെതിരെ പൊലീസില്‍ പരാതി നല്‍കി അഭിഭാഷകന്‍. ആരാധകര്‍ ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടില്‍ ഒഴിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. രജനീകാന്തിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. തമിഴ്വെന്ദന്‍ എന്ന അഭിഭാഷകനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ രജനീ ചിത്രം 'അണ്ണാത്തെ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ഇതിനിടെയാണ് ആരാധകര്‍ ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടില്‍ ഒഴിച്ചത്. ക്രൂരമായ പ്രവൃത്തി സ്ത്രീകളേയും കുട്ടികളേയും ഭയപ്പെടുത്തിയെന്നും സംഭവം മാധ്യമങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു. നടപടിയെ അപലപിക്കുന്നതിന് പകരം മൗനം പാലിച്ച രജനീകാന്തിനെതിരെ നടപടി സ്വീകരിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

Latest News