പൂര്‍ത്തിയാക്കിയത് 75 കോടി വാക്‌സിന്‍ ഡോസ്, ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം

ന്യൂദല്‍ഹി- 75 കോടി വാക്‌സിന്‍ ഡോസ് പൂര്‍ത്തിയാക്കിയ ഇന്ത്യയെ അഭിനന്ദനിച്ച് ലോകാരോഗ്യ സംഘടന. തിങ്കളാഴ്ചയാണ് ഇന്ത്യയിലെ വാക്‌സിന്‍ യജ്ഞം 75 കോടിയിലെത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഇക്കാര്യം ട്വിറ്ററില്‍ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സബ്കാ സാത്, സബ് കാ പ്രയാസ് എന്ന മുദ്രാവാക്യത്തോടെയാണ് രാജ്യത്തിന് അഭിമാനകരമായ നേട്ടം കൈവരിക്കാനായതെന്ന് മാണ്ഡവ്യ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികം കൂടി ചൂണ്ടാക്കാട്ടി ആസാദികാഅമൃത് മഹോത്സവ് എന്ന ഹാഷ് ടാഗോടെയാണ് മന്ത്രിയുടെ ട്വീറ്റ്.
75 കോടി ഡോസ് വാക്‌സിനെന്ന നേട്ടം കൈവരിച്ച ഇന്ത്യയെ ലോകാരോഗ്യ സംഘടന സൗത്ത് ഈസ്റ്റ് ഏഷ്യ ഡയരക്ടര്‍ പൂനം ഖെത്രപാല്‍ സിംഗ് അഭിനന്ദിച്ചു.

 

Latest News