Sorry, you need to enable JavaScript to visit this website.

പുതിയ വീഡിയോ പ്രഭാഷണവുമായി മരിച്ചെന്ന് കരുതിയ അല്‍ഖാഇദ നേതാവ്

ന്യൂദല്‍ഹി- മരിച്ചതായി അഭ്യൂഹം പരന്നിരുന്ന നേതാവ് അയ്മന്‍ അല്‍ സവാഹിരിയുടെ വീഡിയോ പുറത്തുവിട്ട് അല്‍ അഖാഇദ.
സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ ഇരുപതാമത് വാര്‍ഷികത്തിലാണ് അല്‍ഖാഇദ തങ്ങളുടെ മീഡിയ അസ്സഹാബിലൂടെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സവാഹിരിയുടെ വീഡിയോ പ്രഭാഷണം പുറത്തുവിട്ടത്. ജറൂസലമിനെ ജൂതവല്‍ക്കരിക്കാനാവില്ല എന്ന തലക്കെട്ടിലുള്ള ഡോക്യുമെന്ററിക്ക് സമാനമായ വീഡിയോ ടെലഗ്രാമില്‍ ലഭ്യമായി.
ഉസാമ ബിന്‍ ലാദിനുശേഷം അല്‍ ഖാഇദയുടെ നേതൃത്വം ഏറ്റെടുത്ത അയ്മന്‍ അല്‍ സവാഹിരി അസുഖം ബാധിച്ച് മരിച്ചതായി 2020 നവംബറില്‍ വാര്‍ത്ത പുറത്തുവന്നിരുന്നു. അതിനുശേഷം വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. ശനിയാഴ്ച പുറത്തുവിട്ട വീഡിയോയില്‍ സവാഹിരി പൂര്‍ണ ആരോഗ്യവാനയാണ് കാണുന്നത്.
അല്‍ഖാഇദയുടെ ഭാവി വിശദീകരിക്കുന്ന സവാഹിരിയുടെ 852 പേജ് പുസ്തകം ടെലഗ്രാമില്‍ പ്രകാശനം ചെയ്തതിനു പിന്നാലെയാണ് സവാഹിരിയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ഏപ്രിലില്‍ എഴുതിയതെന്ന് കരുതന്ന പുസ്തകത്തില്‍ 2011 ല്‍ പാക്കിസ്ഥാനില്‍ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കശ്മീരി തീവ്രവാദി നേതാവ് ഇല്യാസ് കശ്മീരിയുടെ പേരും 2019 ല്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട അല്‍ഖാഇദയുടെ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ നേതാവ് മൗലാനാ അസീം ഉമറിന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്.
വീഡിയോയില്‍ 2020 ല്‍ കൊല്ലപ്പെട്ട നിരവധി അല്‍ഖാഇദ നേതാക്കളെ കുറിച്ച് സവാഹിരി പ്രകീര്‍ത്തിക്കുന്നു. എന്നാല്‍ അഫ്ഗാനിലുണ്ടായ ഭരണമാറ്റത്തെ കുറിച്ച് ഒന്നും പരാമര്‍ശിക്കുന്നില്ല. 20 വര്‍ഷത്തെ യുദ്ധത്തിനുശേഷം തകര്‍ന്നടിഞ്ഞ അമേരിക്ക മടങ്ങുകയാണെന്ന് പറയുന്നുണ്ട്. അമേരിക്കയുടെ ഹൃദയത്തിനു മുറിവേല്‍പിച്ച 19 മുജാഹിദീന്‍ പോരാളികളെ കുറിച്ചും അയ്മന്‍ അല്‍ സവാഹിരി പരാമര്‍ശിക്കുന്നു.

 

Latest News