മുംബൈ-രാഷ്ട്രീയത്തിലേക്കിറങ്ങുമോ എന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി നടി കങ്കണ റണാവത്ത്. നടി എന്ന നിലയിൽ ഇപ്പോൾ സന്തോഷവതിയാണെന്നും നാളെ ജനങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും കങ്കണ വ്യക്തമാക്കി.രാഷ്ട്രീയ വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി നിലപാടുകൾ വ്യക്തമാക്കുന്ന കങ്കണ താൻ ദേശീയ വാദിയല്ലെന്നും നാളെ ജനങ്ങൾക്ക് തന്നെ ആവശ്യമുണ്ടെങ്കിൽ രാഷ്ട്രീയപ്രവേശനം സന്തോഷകരമായ കാര്യമാണെന്നും പറഞ്ഞു.ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും ജനപിന്തുണയില്ലാതെ വിജയിക്കാനാകില്ല. എന്നെ ജനങ്ങൾ അവരുടെ നേതാവായി തെരഞ്ഞെടുത്താൻ തീർച്ചയായും രാഷ്ട്രീയ പ്രവേശനമുണ്ടാകും. അതിൽ സന്തോഷമേയുള്ളു. എന്നാൽ അതത്ര എളുപ്പമല്ലെന്ന് നടി വ്യക്തമാക്കി.