കാബൂള്‍- മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ജോലി ചെയ്തിരുന്ന എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്നും താലിബാന്‍ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പുതിയ അഫ്ഗാന്‍ പ്രധാനമന്ത്രി മുല്ലാ മുഹമ്മദ് ഹസന്‍ അഖുന്ദ്. രക്തച്ചൊരിച്ചിലിന്റെ കാലം കഴിഞ്ഞെന്നും യുദ്ധം തകര്‍ത്തെറിഞ്ഞ രാജ്യത്തിന്റെ പുനര്‍നിര്‍മാണമെന്ന വലിയ ദൗത്യമാണ് നടപ്പിലാക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനില്‍ ഈ ചരിത്രം നിമിഷം കാണാനായി നാം കനത്ത വില നല്‍കേണ്ടി വന്നുവെന്നും പ്രധാനമന്ത്രി മുല്ലാ ഹസന്‍ പറഞ്ഞു.