ടൊറന്റോ- 23കാരനായ പഞ്ചാബി യുവാവിനെ കാനഡയിലെ ട്രൂറോയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വംശീയ വിദ്വേഷക്കൊലയാണെന്ന് സംശയിക്കുന്നതായി ഇന്ത്യന്‍ വംശജര്‍ പറഞ്ഞു. മാരകമായി മുറിവുകളേറ്റ നിലയില്‍ അപാര്‍ട്ട്മെന്റിലാണ് മൃതദേഹം കണ്ടത്. പ്രഭ്ജോത് സിങ് കത്രി ആണ് മരിച്ചത്. ഇവിട ടാക്സിയിലും നഗരത്തിലെ രണ്ട് ഭക്ഷണ ശാലകളിലും ജോലി ചെയ്തു വരികയായിരുന്നു പ്രഭ്ജോത്. പോലീസ് കൊലപാതക കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് ട്രുറോ പോലീസ് സര്‍വീസ് ഉദ്യോഗസ്ഥനായ ഡേവിഡ് മക്നെയ്ല്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് ചോദ്യം ചെയ്തു വിട്ടയച്ചു. ഇയാള്‍ നിരീക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു. 2017ലാണ് ഉപരിപഠനത്തിനായി പ്രഭ്ജോത് കാനഡയിലെത്തിയത്. മൃതദേഹം ഇന്ത്യയിലേക്ക് അയക്കാനുള്ള നടപടികള്‍ ആരംഭിച്ചു.