ഇസ്ലാമാബാദ്- താലിബാന് അധികാരം പിടിച്ച ശേഷം പാക്കിസ്ഥാനിലെത്തിയ 200 അഫ്ഗാനികളെ നാടുകടത്തി. ഇവരില്‍ സ്ത്രീകളും കുട്ടികളുമുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതിര്‍ത്തി കടന്ന് ചമനിലെത്തിയ അഫ്ഗാനികള്‍ ആദ്യം റെയില്‍വേ സ്റ്റേഷനിലാണ് കഴിഞ്ഞിരുന്നത്. ഇവിടെനിന്ന് അടിച്ചോടിക്കപ്പെട്ട ഇവര്‍ ക്വറ്റയിലെത്തി തമ്പടിച്ചു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചമന്‍ വഴി അഫ്ഗാനിലേക്ക് തിരിച്ചയക്കുകയായിരുന്നു.
അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാലാണ് അഫ്ഗാനികളെ തിരിച്ചയച്ചെതെന്നും നടപടി തുടരുമെന്നും ക്വറ്റ ഡിവിഷന് കമ്മീഷണര്‍ സുഹൈലുറഹ്്മാന് ബലൂച് പറഞ്ഞു.