കൊച്ചി- എഴുപത് വയസ്സ് പിന്നിട്ടിട്ടും ചെറുപ്പം കാത്ത് സൂക്ഷിക്കുന്ന മമ്മൂട്ടിയുടെ ഈ ലുക്കിന് മുന്നില്‍ താന്‍ അടിയറവ് പറയുകയാണെന്ന് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ ജന്മദിനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ദുല്‍ഖര്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലാണ് ഇങ്ങനെ പറഞ്ഞത്.
മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചുള്ള ഫോട്ടോയും ദുല്‍ഖര്‍ പോസ്റ്റിനോടൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്. ഇങ്ങനെ ഫോട്ടോക്ക് പോസ് ചെയ്താല്‍ തങ്ങള്‍ അപ്പനും മകനുമാണെന്ന് എങ്ങനെ ആള്‍ക്കാരെ പറഞ്ഞു മനസിലാക്കുമെന്ന് ഫോട്ടോക്ക് അടികുറിപ്പായി ദുല്‍ഖര്‍ ചോദിക്കുന്നു. താങ്കളുടെ കുടുംബത്തില്‍ അംഗമാകാന്‍ സാധിച്ചതില്‍ തങ്ങള്‍ ഓരോരുത്തരും വളരെയേറെ ഭാഗ്യം ചെയ്തിട്ടുണ്ടെന്നും പിറന്നാളിന് ലോകം മുഴുവന്‍ ആശംസ അറിയിക്കുന്നത് കാണുമ്പോള്‍ ഈ വസ്തുത വീണ്ടും ഓര്‍മപ്പെടുത്തുകയാണെന്നും ദുല്‍ഖര്‍ പറഞ്ഞു.