മുംബൈ- പൂനെ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് റെയില്‍വേ ജീവനക്കാര്‍ ഉള്‍പ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്തു.
ക്രൂരമായ അതിക്രമത്തിനിരയായ പെണ്‍കുട്ടി ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു. മാനസികാഘാതത്തില്‍നിന്നു കുട്ടി ഇനിയും മോചിതയായിട്ടില്ല. വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെയാണ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. സുഹൃത്തിനെ കാണാന്‍ പോകുകയാണെന്നാണ് കുട്ടി പറഞ്ഞത്. കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികളില്‍ ചിലര്‍ രാത്രി ട്രെയിന്‍ ഇല്ലെന്ന് വിശ്വസിപ്പിച്ച് തങ്ങളുടെ കൂടെ കൂട്ടുകയായിരുന്നു. പിന്നീട് വിവിധയിടങ്ങളില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പോലീസ് പറഞ്ഞു.
കുട്ടി വീടുവിട്ടിറങ്ങിയതിന്റെ കാരണം ഉള്‍പ്പെടെ അന്വേഷിക്കുകയാണ്. അറസ്റ്റിലായവരില്‍ റെയില്‍വേ ജീവനക്കാരെക്കൂടാതെ ഓട്ടോ ഡ്രൈവര്‍മാരുമുണ്ട്.