കൊല്‍ക്കത്ത- ഏതെങ്കിലും അനധികൃത ഇടപാടില്‍ പങ്കുണ്ടെന്ന് കേന്ദ്ര ഏജന്‍സി തെളിയിച്ചാല്‍ താന്‍ പരസ്യമായി തൂങ്ങിമരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി.
പശ്ചിമബംഗാളിലെ കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ബാനര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് വിളിപ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പില്‍ തോറ്റ ബി.ജെ.പി ഇപ്പോള്‍ പ്രതികാരത്തിനു ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.