Sorry, you need to enable JavaScript to visit this website.

നടന്‍ ബാല വീണ്ടും വിവാഹിതനായി വധു കുന്നംകുളം സ്വദേശിനി ഡോ. എലിസബത്ത്

തൃശൂര്‍ - പ്രശസ്ത നടന്‍ ബാല വീണ്ടും വിവാഹിതനായി. കുന്നംകുളം ചെറുവത്തൂര്‍ വീട്ടില്‍ പ്രൊഫ.ഉദയന്‍-പ്രൊഫ.എസ്‌തേര്‍മാണി ദമ്പതികളുടെ ഇളയമകള്‍ ഡോ.എലിസബത്താണ് വധു.  തൃശൂര്‍ ദാസ് കോണ്ടിനന്റല്‍ ഹോട്ടലില്‍ വെച്ചായിരുന്നു ചടങ്ങ്. ചെന്നൈയിലായിരുന്ന ബാലയുടെ അമ്മയ്ക്കും സഹോദരനും കോവിഡ് നിയന്ത്രണങ്ങള്‍ മൂലം തൃശൂരിലേക്ക് എത്താനായില്ല. രാവിലെ ബാല അമ്മയേയും സഹോദരനേയും വിളിച്ച് അനുഗ്രഹങ്ങള്‍ വാങ്ങിയാണ് ചടങ്ങിനെത്തിയത്.
ബാലയുടേയും എലിസബത്തിന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങില്‍ സംബന്ധിച്ചത്.
നടന്‍മാരായ ഇടവേള ബാബു, ഉണ്ണി മുകുന്ദന്‍, മുന്ന എന്നിവര്‍ ദാസ് കോണ്ടിനന്റല്‍ ഹോട്ടലില്‍ എത്തിയിരുന്നു.
ഹൈദരാബാദില്‍ ഷൂട്ടിംഗിലായിരുന്ന മോഹന്‍ലാലും റഷ്യയില്‍ ഷൂട്ടിംഗിലായിരുന്ന തമിഴ് നടന്‍ അജിത്തും ബാലയെ വിളിച്ച് വിവാഹ ആശംസകളറിയിച്ചു.
എലിസബത്തിന്റെ സഹോദരങ്ങളായ ഡോ.ഡാനിയേലും ഡോ.ക്രിസ്റ്റഫറും കുടുംബാംഗങ്ങളും വിവാഹത്തില്‍ പങ്കെടുത്തു.
എലിസബത്ത് തന്റെ മനസ് മാറ്റിയെന്നും സൗന്ദര്യമെന്നത് മനസിലാണ് വേണ്ടതെന്നും തങ്ങള്‍ രണ്ടുപേര്‍ക്കും മതമില്ലെന്നും അതിനാല്‍ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്നും ബാല വിവാഹശേഷം മാധ്യമങ്ങളോടു പറഞ്ഞു.
ഗായിക അമൃതയായിരുന്നു ബാലയുടെ ആദ്യഭാര്യ.

 

Latest News