മൃഗശാലയിലെ ആള്‍ക്കുരങ്ങുമായി യുവതി പ്രണയത്തിലായതിനെ തുടര്‍ന്ന് അധികൃതര്‍ക്ക് തലവേദന. ബെല്‍ജിയത്തിലാണ് സംഭവം.
യുവതിക്ക് മൃഗശാലയിലേക്ക് പ്രവേശനം നിഷേധിച്ചില്ലെങ്കിലും പെരുമാറ്റത്തില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടിരിക്കയാണെന്ന് പീപ്പിള്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.
38 കാരനായ ചിമ്പാന്‍സിയെ ടിമ്മര്‍മാന്‍സ് എന്ന യുവതി സ്ഥിരമായി സന്ദര്‍ശിച്ചു തുടങ്ങിയതാണ് ആന്റ്‌വെര്‍പ് സൂ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. കഴിഞ്ഞ നാലു വര്‍ഷമായി എല്ലാ ആഴ്ചയും യുവതി മൃഗശാലയിലെത്താറുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തുടര്‍ന്ന് യുവതി ആള്‍ക്കുരങ്ങുമായി അടുക്കുകയായിരുന്നു. ഞാന്‍ അതിനേയും അത് എന്നേയും ഇഷ്ടപ്പെടുന്നുവെന്നാണ് ടിമ്മര്‍മാന്‍സ് പറയുന്നത്. ആള്‍ക്കുരങ്ങിനെ നോക്കിനിന്ന ശേഷം ഗ്ലാസുകളില്‍ ചേര്‍ന്ന് നിന്ന് ചുംബനം കൂടി നല്‍കിയ ശേഷമാണ് അവര്‍ മടങ്ങാറുള്ളത്.
ഒരു വീട്ടില്‍ മനുഷ്യര്‍ വളര്‍ത്തിയിരുന്ന ആള്‍ക്കുരങ്ങ് 30 വര്‍ഷം മുമ്പാണ് മൃഗശാലയില്‍ എത്തിയതെന്ന് സൂ കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ പറഞ്ഞു. ഇപ്പോഴും അത് മനുഷ്യരോട് മെരുങ്ങുമെങ്കിലും ആരോഗ്യകാരണങ്ങളാല്‍ ചിമ്പാന്‍സി കൂട്ടത്തില്‍ തന്നെ കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.