ഉര്‍വശി പ്രധാന വേഷത്തിലെത്തുന്ന കോമഡി ത്രില്ലര്‍ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. യുവ സംവിധായകനായ സുഭാഷ് ലളിത സുബ്രഹ്മണ്യം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ ഉടന്‍ പ്രഖ്യാപിക്കും. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് പരിപാടി.
ശോഭനയും ദുല്‍ഖറും സുരേഷ് ഗോപിയും അഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ദന്ത ഡോക്ടറായാണ് ഉര്‍വശി അവസാനം വേഷമിട്ടത്. ദിലീപ് നായകനായി നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിലും ഉര്‍വശി അഭിനയിച്ചിട്ടുണ്ട്. ഇത് പുറത്തിറങ്ങാനിരിക്കുന്നതേയുള്ളു. തമിഴിലും നിരവധി ചിത്രങ്ങളുമായു ഉര്‍വശി സജീവമാണ്.