Sorry, you need to enable JavaScript to visit this website.

കാബൂളില്‍ യുഎസിന്റെ വ്യോമാക്രമണം; കുട്ടി മരിച്ചെന്ന് അഫ്ഗാന്‍ പോലീസ് മേധാവി, ചാവേർ കൊല്ലപ്പെട്ടെന്ന് താലിബാൻ

വാഷിങ്ടന്‍- അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായി കാബൂളിലെ വിമാനത്താവളത്തിനു സമീപം യുഎസ് സേന വ്യോമാക്രമണം നടത്തിയതായി യുഎസ് അധികൃതരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച ഉണ്ടായ ബോംബാക്രമണത്തിനു ശേഷം വീണ്ടും ഭീകരാക്രമണം ഉണ്ടാകുമെന്ന വിശ്വസനീയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച വ്യോമാക്രണം നടത്തിയതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും റിപോര്‍ട്ട് പറയുന്നു.

അതിനിടെ കാബുളില്‍ ഒരു വീടിനു നേര്‍ക്ക് റോക്കറ്റാക്രമണം ഉണ്ടായതായും സംഭവത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടതായി അഫ്ഗാന്‍ പോലീസ് മേധാവി അറിയിച്ചതായി വാര്‍ത്താ ഏജന്‍സി എ.പി റിപോര്‍ട്ട് ചെയ്തു. കാബുള്‍ വിമാനത്താവളത്തിനു വടക്കുപടിഞ്ഞാറ് ജനവാസ മേഖലയിലാണ് വ്യോമാക്രണം ഉണ്ടായത്.

വിമാനത്താവളത്തിനു സമീപം സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട ഒരു ചാവേര്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി താലിബാനും അറിയിച്ചു. ഈ രണ്ട് സംഭവങ്ങളും വെവ്വേറെയാണെന്നാണ് കരുതപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതെയുള്ളൂ. 


 

Latest News