അഹ്‌മദാബാദ്- ഹിന്ദു ദൈവങ്ങളെ അശ്ലീലമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌രംഗ് ദള്‍ വിഖ്യാത ഇന്ത്യന്‍ ലൈംഗിക സാഹിത്യ രചനയായ കാമസൂത്ര കത്തിച്ചു. പുരാതന ഇന്ത്യയിലെ ഹിന്ദു മര്‍ഹര്‍ഷിയായിരുന്ന വാത്സ്യായനന്‍ ഒന്നാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനുമിടയില്‍ രചിച്ചതെന്ന് കരുതപ്പെടുന്ന ഈ ഗ്രന്ഥത്തിനെതിരെ അഹമദാബാദിലെ ഒരു സംഘം ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. ഒരു പുസ്തക കടയില്‍ നിന്നെടുത്ത കാമസൂത്രയാണ് പുറത്തിട്ട് കത്തിച്ചത്. ഈ പുസ്തകം വില്‍ക്കരുതെന്ന് കടയുടമയ്ക്ക് താക്കീത് നല്‍കി. ഇനി വിറ്റാല്‍ കട ഒന്നടങ്കം കത്തിക്കുമെന്നും ഇവര്‍ ഭീഷണി മുഴക്കി. കടയില്‍ കയറിയ സംഘം കാമസൂത്ര കയ്യിലെടുത്ത് ഇക്കാര്യങ്ങള്‍ വിശദീകരിച്ച് വിഡിയോ ചിത്രീകരിച്ച ശേഷമാണ് പുസ്തകം കത്തിച്ചത്.
Breaking #Bajrangdal members burnt copy of #Kamasutra in an Ahmedabad bookstall for “showing Hindu deities in ‘vulgar’ positions” and threatened to burn bookstalls down if Hindu sentiments are hurt in future 1/N pic.twitter.com/4jpHZTognM
— DP (@dpbhattaET) August 28, 2021